മയ്യഴി: നാലാംക്ലാസ് വിദ്യാർഥിയായ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. കർണാടകയിൽ കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുൾ റഷീദ് മദനിയെയാണ് (30) പള്ളൂർ പോലീസ് അറസ്റ്റുചെയ്തത്. പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ അധ്യാപകനായിരുന്നു അബ്ദുൾ റഷീദ്. ഇയാൾ മദ്രസയിലെത്തിയിട്ട് ഒരുമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കർണാടകയിൽനിന്ന് ഇയാളെ അറസ്റ്റുചെയ്തു. എസ്.ഐ. എം.സെന്തിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.വി.ശ്രീജേഷ്, പാറേമ്മൽ രോഷിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. പ്രതിയെ പുതുച്ചേരി പോക്സോ കോടതിയിൽ വ്യാഴാഴ്ച ഹാജരാക്കും. Content Highlights:sexual abuse, madrasa teacher arrested, Kerala, Kannur, Mayyazhi
from mathrubhumi.latestnews.rssfeed https://ift.tt/2S0pDSn
via
IFTTT