കണ്ണൂർ: നഗരമധ്യത്തിലെ ഒൻപത് കടകളിൽ കവർച്ചയും കവർച്ചശ്രമവും. കണ്ണൂർ ടി.ടി.ഐ. ഫോർ മെൻ പരിസരത്തെ സുപെക്സ് കോംപ്ലക്സിലെ കടകളിലാണ് കവർച്ച നടന്നത്. ബുധനാഴ്ച പുലർച്ചെയാണ് കവർച്ചയെന്ന് കരുതുന്നു. രാവിലെ കടകൾ തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. ഇവിടെയുള്ള ഫോട്ടോസ്റ്റാറ്റ് കട കുത്തിത്തുറന്ന് 10,000 രൂപയോളം കവർന്നു. സെല്ലോ നെക്സ് എന്ന മൊബൈൽ ഫോൺ കടയുടെ ഷട്ടർ പൊട്ടിച്ച് അകത്തെ ചില്ല് ചെങ്കല്ലുപയോഗിച്ച് തകർത്തു. എസ്.ആർ. പ്രിൻറേഴ്സിൻറെ പൂട്ട് തകർത്ത് അകത്തുകടന്ന് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 12,500 രൂപ മോഷ്ടിച്ചു. തൊട്ടടുത്തുള്ള നാഷണൽ ഇൻഷുറൻസ് കന്പനിയിൽനിന്ന് 2,500 രൂപയും ഗാർമെൻറ്സിൽനിന്ന് 4,000 രൂപയും കവർച്ചചെയ്തു. തൊട്ടുള്ള ഷമ്മാസ് ഷോപ്പ്, ക്രയോസ് എൻജിനീയറിങ്ങ്, ഹോട്ടൽ. മഞ്ജു ഫോട്ടോസ് എന്നീ സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് അകത്തുകടന്നെങ്കിലും ഒന്നും കൊണ്ടുപോയില്ല. വിവരമറിഞ്ഞ് ടൗൺ പോലീസും ശ്വാനസേനയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തിലെ കവർച്ചക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തി. Content Highlights:theft, kannur town, robbery, shops
from mathrubhumi.latestnews.rssfeed https://ift.tt/317g9ck
via
IFTTT