Breaking

Wednesday, January 29, 2020

റെയിൽവേയുടെ മുന്നറിയിപ്പ് സംവിധാനം തുണച്ചു; രക്ഷപ്പെട്ടത് 32 ജീവൻ

തൃശ്ശൂർ: റിപ്പബ്ലിക്ദിന പുലരിയിൽ ഹംസഫർ എക്സ്പ്രസിലെ 32 പേരുടെ ജീവൻ രക്ഷപ്പെടുത്തിയത് തീവണ്ടിയിലെ സ്മോക് ഡിറ്റക്റ്റിങ് സംവിധാനവും ടി.ടി.ഇ.യുടെ സമയോചിത ഇടപെടലും. കൊച്ചുവേളി-ബനസ്വാഡി (ബെംഗളൂരു) ഹംസഫർ എക്സ്പ്രസ് പാലക്കാട് എത്തുന്നതിനുമുമ്പാണ് സംഭവം. എ.സി. ട്രാൻസ്ഫോർമർ കത്തി കാർബൺഡൈ ഓക്സൈഡും കാർബൺമോണോക്സൈഡും കോച്ചിൽ നിറഞ്ഞതാണ് അപകടഭീതി ഉയർത്തിയത്. 26-ന് പുലർച്ചെ ഒന്നേകാലോടെയാണ് ഓട്ടത്തിനിടെ തീവണ്ടി പെട്ടെന്ന് നിന്നത്. ഒപ്പം അലാറവും മുഴങ്ങി. എല്ലാ കോച്ചുകളും ശീതീകരിച്ച തീവണ്ടിയിൽ ബി. 5 കോച്ചിലുണ്ടായിരുന്ന ടി.ടി.ഇ.യാണ് ബി 4 കോച്ചിനു സമീപത്തുനിന്നുള്ള അപകടം ശ്രദ്ധിച്ചത്. ഉടൻ അദ്ദേഹം ഈ കോച്ചിലെത്തി. അപ്പോൾ കോച്ച് മുഴുവൻ പുക നിറഞ്ഞിരിക്കുകയായിരുന്നു. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലും. ഉടൻ യാത്രക്കാരെയെല്ലാം വിളിച്ചുണർത്തി തൊട്ടടുത്ത കോച്ചിലേക്കുമാറ്റി. എ.സി. മെക്കാനിക്കുകൾ, ടെക്നീഷ്യൻമാർ, ലോക്കോപൈലറ്റ്, ഗാർഡ് എന്നിവരും കോച്ചിലെത്തി. കോച്ചിലെ എല്ലാ ഇലക്ട്രിക്കൽ സംവിധാനവും ഓഫ് ചെയ്ത ശേഷമാണ് പിന്നീട് തീവണ്ടി യാത്ര പുറപ്പെട്ടത്. ബെംഗളൂരുവിൽ എത്തി നടത്തിയ പരിശോധനയിലാണ് കോച്ചിലെ എ.സി. ട്രാൻസ്ഫോർമർ കത്തിയതും പുറത്തുവന്നത് കാർബൺഡൈ ഓക്സൈഡും കാർബൺ മോണോക്സൈഡുമാണെന്നു തിരിച്ചറിഞ്ഞത്. ഈ വാതകങ്ങൾ അധികനേരം ശ്വസിച്ചിരുന്നെങ്കിൽ യാത്രക്കാർ മയങ്ങിവീഴുകയും അപകടം സംഭവിക്കുകയും ചെയ്യുമായിരുന്നു. സംഭവത്തെക്കുറിച്ച് റെയിൽവേ വിശദ റിപ്പോർട്ട് തേടി. റെയിൽവേ സ്മോക് ഡിറ്റക്റ്റിങ് സംവിധാനം ഹംസഫർ എക്സ്പ്രസിേൻറതു പോലുള്ള പുതിയ കോച്ചുകളിലാണ് സ്മോക് ഡിറ്റക്ടറ്റിങ് സംവിധാനമുള്ളത്. പുക ഉണ്ടായാൽ അലാറം മുഴങ്ങുകയും അതിനൊപ്പം ചങ്ങല വലിക്കുന്നതിനുസമാനമായി തീവണ്ടി നിൽക്കുകയും ചെയ്യും. റെയിൽവേയുടെ ഏറ്റവും പുതിയ കോച്ചുകളിൽ മാത്രമാണ് സ്മോക് ഡിറ്റക്റ്റിങ് സംവിധാനമുള്ളത്. Content Highlights:railway smok ditector


from mathrubhumi.latestnews.rssfeed https://ift.tt/36yI5H8
via IFTTT