പ്രതി ചണ്ഡിരുദ്ര കാക്കനാട്: ബ്യൂട്ടി പാർലർ മാനേജരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. സെക്കന്തരാബാദ് സ്വദേശി ചണ്ഡിരുദ്രയാണ് പിടിയിലായത്. സെക്കന്തരാബാദ് സുഭാഷ് നഗറിൽ നിന്നാണ് ഇയാളെ ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കാക്കനാട് തെങ്ങോട് ജങ്ഷനു സമീപം 'മസ്ക്കി ബ്യൂട്ടി പാർലറി'ലെ മാനേജരായിരുന്ന സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരനെ ശനിയാഴ്ച രാവിലെയാണ് വാടകവീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ചണ്ഡിരുദ്രയാണ് കൊല നടത്തിയതെന്നായിരുന്നു പോലീസിന്റെ നിഗമനം. കൃത്യത്തിനു ശേഷം ഇയാൾ സംസ്ഥാനം വിട്ടതായി പോലീസ് കണ്ടെത്തി. ഒല്ലൂരിലാണ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി ലഭിച്ചത്. വിജയ് അറിയിച്ചതനുസരിച്ചാണ് ചണ്ഡിരുദ്ര ബ്യൂട്ടി പാർലറിൽ ജോലിക്കെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുറിയിൽ മദ്യപാനം നടന്നതിന്റെ ലക്ഷണങ്ങളും പൊട്ടിയ ഗ്ലാസുകളും ഉണ്ടായിരുന്നു. രാത്രി 11 മണിക്കുശേഷം ബ്യൂട്ടി പാർലർ ഉടമയായ ചാലക്കുടി സ്വദേശിയുടെ കാറിലാണ് ഇവർ വീട്ടിലെത്തിയത്. താൻ മടങ്ങിപ്പോകുംവരെ വാക്കുതർക്കമൊന്നും നടന്നിട്ടില്ലെന്നായിരുന്നു ഉടമയുടെ മൊഴി. പ്രതി ചണ്ഡിരുദ്രയുമായി പോലീസ് സംഘം വ്യാഴാഴ്ച പുലർച്ചെ കൊച്ചിയിലെത്തുമെന്നാണ് വിവരം. Content Highlights:beauty parlour murder, accused arrested, Vijay Sreedharan Murder
from mathrubhumi.latestnews.rssfeed https://ift.tt/2Ubpnmb
via
IFTTT