കാലിഫോർണിയ: അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കാലിഫോർണിയയിലെ കലബസാസ് മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ 13 കാരിയായ മകൾ ജിയാനയും ഇരുവരുമുൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്നഒമ്പത് പേരും മരിച്ചു.പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. മകൾ ജിയാനയെ ബാസകറ്റ് ബോൾ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്.ഇരുവർക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. കോബിയുടെ അപ്രതീക്ഷിത മരണവാർത്ത അറിഞ്ഞ് ഞെട്ടലിലാണ് കായിക ലോകം. എക്കാലത്തെയും മികച്ച ബാസ്കറ്റ് ബോൾ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. തന്റെ 20 വർഷം നീണ്ട കായിക ജീവിതം മുഴുവൻ ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്സ് എന്ന ടീമിനൊപ്പമായിരുന്നു. ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലം. Photo: AP Content Highlights:Kobe Bryant, daughter perish in copter crash, 7 others dead
from mathrubhumi.latestnews.rssfeed https://ift.tt/36vsKae
via
IFTTT