തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിൽ ദേശീയ സമ്പദ്വ്യവസ്ഥയുടെ മാന്ദ്യത്തെപ്പറ്റി വിമർശനം. കേന്ദ്രസർക്കാരിനെ നേരിട്ട് കുറ്റപ്പെടുത്താതെയാണ് പരാമർശങ്ങൾ. പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള 18-ാം ഖണ്ഡികയോട് ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സാമ്പത്തികസ്ഥിതി പ്രതിപാദിച്ചപ്പോൾ സമാനനിലപാട് എടുത്തില്ല. സംസ്ഥാന സർക്കാർ പലതും ആത്മാർഥമായി ചെയ്യുമ്പോൾ മുന്നോട്ടുള്ള പാതയിൽ കാര്യമായ തടസ്സങ്ങളുണ്ടെന്നു പറഞ്ഞാണ് ദേശീയ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തെക്കുറിച്ച് പറയുന്നത്. മാന്ദ്യത്തിൽ ആശങ്കയുണ്ട്. ഇത് മുമ്പെങ്ങും ഉണ്ടാകാത്തതാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കിൽ മൊത്തം മൂല്യവർധനവിന്റെ വളർച്ചനിരക്ക് 4.9 ശതമാനമായി കുറയുന്നു. ഇത് വരുമാനത്തെ ബാധിച്ചു, തൊഴിലവസരങ്ങൾ കുറയ്ക്കുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഉയർന്ന നിരക്കിൽ. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ആരംഭിച്ച സർവേഫലങ്ങൾ തുടക്കംമുതലേ മറച്ചുവെച്ചു. ഇത് നയരൂപവത്കരണത്തെയും ബാധിക്കുന്നു- എന്നിങ്ങനെയായിരുന്നു പ്രസംഗം. കഴിഞ്ഞ പാദത്തിൽ 10,000 കോടി രൂപയുടെ പൊതുവായ്പയെടുക്കാൻ കേരളത്തിന് കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ അനുമതി നൽകിയത് 1900 കോടി രൂപയ്ക്കാണെന്നും നയപ്രഖ്യാപനം വിമർശിക്കുന്നു. Content Highlights:Governor arif mohammed khan criticizes the Centers economic policy
from mathrubhumi.latestnews.rssfeed https://ift.tt/2U4x3Xr
via
IFTTT