ബെയ്ജിങ്: 2019 നോവൽ കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. വിവിധ രാജ്യങ്ങളിലായി 7711 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ, മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാൾ ഏറെയാണെന്ന് ആശങ്കകളുണ്ട്. 124 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 17 രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ ഗൂഗിൾ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്കോംങിലേയും തായ്വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. കൊറോണവൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്.മക് ഡൊണാൾഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. വുഹാനിലുള്ള നാല് പാകിസ്താനിവിദ്യാർഥികൾക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളിൽ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധൻ ജോങ് നാൻഷാൻ പറഞ്ഞു. ബ്രിട്ടീഷ് എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, കാത്തേ പസഫിക്, ലയൺ എയർ എന്നീ അന്താരാഷ്ട്ര വിമാനസർവീസ് കമ്പനികൾ ചൈനയിലേക്കും തിരിച്ചുമുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യു.എസ്., ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ, മൊറോക്കോ, ജർമനി, കസാഖ്സ്താൻ, ബ്രിട്ടൻ, കാനഡ, റഷ്യ, നെതർലൻഡ്സ്, മ്യാൻമാർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ വുഹാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാനത്തിൽ തിരിച്ച് നാട്ടിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനായി താത്കാലിക കേന്ദ്രങ്ങളിലേക്കാണയച്ചത്. വാക്സിൻ വികസിപ്പിക്കാൻ കൈകോർത്ത് ചൈനയും റഷ്യയും വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിൽ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യൻ ഔദ്യോഗികമാധ്യമം ബുധനാഴ്ച റിപ്പോർട്ടുചെയ്തു. വാക്സിൻ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി. എന്നാൽ, ഇതിനകം തങ്ങൾ വാക്സിൻ കണ്ടെത്തിയതായി ഹോങ് കോങ് പകർച്ചവ്യാധി വിദഗ്ധൻ യുവെൻ ക്വോക്ക് യങ് അവകാശപ്പെട്ടു. എന്നാൽ, മൃഗങ്ങളിൽ ഈ മരുന്ന് പരീക്ഷിക്കാൻ ഇനിയും മാസങ്ങളും മനുഷ്യനിൽ പരീക്ഷിക്കാൻ ഒരുവർഷവും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Coronavirus death toll rises to 170-Google temporarily shutting down all China offices
from mathrubhumi.latestnews.rssfeed https://ift.tt/3aQ0FOa
via
IFTTT