Breaking

Wednesday, January 29, 2020

ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിലേക്ക്‌ കേരളത്തിൽനിന്ന് കൂടുതൽപേർ

കൊല്ലം : ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിനൊപ്പം കേരളത്തിൽനിന്ന് രണ്ടുപേരെ ദേശീയ ഭാരവാഹികളാക്കാൻ കേന്ദ്രനേതൃത്വത്തിന്റെ നീക്കം. ആർ.എസ്.എസിന്റെ താത്പര്യപ്രകാരം മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും തെലങ്കാനയുടെ ചുമതലവഹിക്കുന്ന പി.കെ.കൃഷ്ണദാസുമാണ് ദേശീയ ഭാരവാഹികളാകുക. ഫെബ്രുവരി 10-നുമുൻപ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതിനുപുറമേ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എം.ടി.രമേശ് വന്നാൽ കെ.സുരേന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കും. സുരേന്ദ്രനാണ് പ്രസിഡന്റെങ്കിൽ രമേശിന് ദേശീയ ഭാരവാഹിത്വം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ.രാധാകൃഷ്ണനെ ദേശീയ നിർവാഹകസമിതിയിലേക്കും ശോഭാ സുരേന്ദ്രനെ മഹിളാമോർച്ചയുടെ ദേശീയ നേതൃത്വത്തിലേക്കും പരിഗണിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് രമേശായാലും സുരേന്ദ്രനായാലും സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ പുതുമുഖങ്ങൾക്ക് മുൻതൂക്കമുണ്ടാകും. തർക്കംമൂലം തടഞ്ഞുവെച്ചിരിക്കുന്ന കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം പുതിയ സംസ്ഥാന പ്രസിഡന്റ് വന്നശേഷമേ ഉണ്ടാകൂവെന്നാണ് നേതൃത്വം നൽകുന്ന സൂചന. കണ്ണൂരും കാസർകോട്ടും ആർ.എസ്.എസിന്റെ വിയോജിപ്പാണ് പ്രഖ്യാപനം വൈകിപ്പിച്ചത്. കോട്ടയം, എറണാകുളം ജില്ലകളിൽ യഥാക്രമം പട്ടികജാതി, ന്യൂനപക്ഷ സമുദായാംഗങ്ങളെ പ്രസിഡന്റാക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. കോട്ടയത്ത് ജില്ലാ പ്രസിഡന്റായി വനിതയെ കൊണ്ടുവരാനും നീക്കമുണ്ട്. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹനെയാണ് പരിഗണിക്കുന്നത്. എറണാകുളത്ത് ന്യൂനപക്ഷമോർച്ച മുൻ സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫിനാണ് സാധ്യത. സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് കൂടുതൽപേരെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര നിർദേശം ലഭിച്ചിട്ടുണ്ട്. Content Highlights:BJP central leadership-more leaders from kerala


from mathrubhumi.latestnews.rssfeed https://ift.tt/2U6XZps
via IFTTT