Breaking

Saturday, January 4, 2020

പൗരത്വം ഔദാര്യമല്ല: എസ് വൈ എസ് (SYS) 100 കേന്ദ്രങ്ങളില്‍ സമര സദസ്സ് സംഘടിപ്പിക്കും

കോഴിക്കോട്: കേന്ദ്ര സര്ക്കാര് അംഗീകരിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില് സമര സദസ്സ് സംഘടിപ്പിക്കാന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റില് പറത്തി മതത്തിന്റെ പേരില് പൗരത്വം നല്കാനുള്ള കേന്ദ്ര നീക്കം തികഞ്ഞ വിവേചനമാണ്. രാജ്യ വ്യാപകമായി നടപ്പിലാക്കാന് ഉദ്ദേശിക്കുന്ന എന് ആര് സി യുടെ സാംപിളാണ് അസമില് നടന്നത്. എന് ആര് സിയില് നിന്നും പുറത്തായവര്ക്കു അസമിലും കര്ണാടകത്തിലും മറ്റും സര്ക്കാര് നിര്മിക്കുന്ന തടങ്കല് പാളയങ്ങള് ജനങ്ങളില് ഭീതി വര്ധിപ്പിക്കുന്നു. അവകാശ നിഷേധങ്ങള്ക്കെതിരെ രാജ്യത്തെ പൗരന്മാര് നടത്തുന്ന സമാധാന സമരങ്ങളെ അടിച്ചമര്ത്താനുള്ള ഭരണകൂട നീക്കം ഒരു നിലക്കും അംഗീകരിക്കാനാവില്ലന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.. സി എ എ, എന് ആര് സി എന്നിവ സംബന്ധിച്ച് പൊതുജനങ്ങളില് അവബോധം സൃഷ്ടിക്കാനാണ് പരിപാടി ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര് പരിപാടിയില് സംബന്ധിക്കും. കോഴിക്കോട് യൂത്ത് സ്ക്വയറില് ചേര്ന്ന യോഗത്തില് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല് ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മുഹമ്മദ് പറവൂര്, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, ദേവര്ശോല അബ്ദുസ്സലാം മുസ്ലിയാര്‍, റഹ്മത്തുല്ല സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സ്വാദിഖ് സഖാഫി പെരിന്താറ്റീരി, സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission



from Islamic Media Mission I https://ift.tt/2MQhrSU
via IFTTT