Breaking

Thursday, April 18, 2019

മൂന്നുദിവസം പ്രായമുള്ള കുഞ്ഞുമായി പെരിന്തല്‍മണ്ണയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ശ്രീചിത്രയിലെത്തി

പെരിന്തൽമണ്ണ : മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തൽമണ്ണയിൽ നിന്ന് പോയ ആംബലുൻസ് കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചു. അഞ്ച് മണിക്കൂറുകൾ കൊണ്ടാണ് കുഞ്ഞിനെ തിരുവനന്തപുരത്തെആശുപത്രിയിലെത്തിച്ചത്. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് പെരിന്തൽമണ്ണ ആശുപത്രിയിൽ നിന്നും കൊണ്ടു പോകുന്നത്. 5.40നായിരുന്നു യാത്ര തിരിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടായിരുന്നു ആംബുലൻസ് ശ്രീചിത്ര ആശുപത്രിയിലേക്ക് പോയത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഒരുക്കിയതെന്ന് കുഞ്ഞിന്റെ ബന്ധു പറഞ്ഞു. Content Highlights:Emergency ambulance journey Reached Thiruvananthapuram


from mathrubhumi.latestnews.rssfeed http://bit.ly/2vi5Vqt
via IFTTT