Breaking

Thursday, April 18, 2019

ചെന്നൈയുടെ വിജയത്തുടര്‍ച്ചക്ക് വിരാമം; ഹൈദരാബാദിന് ആറു വിക്കറ്റ് വിജയം

ഹൈദരാബാദ്: ചെന്നൈയുടെ തുടർച്ചയായ വിജയത്തിന് വിരാമമിട്ട് സൺറൈസ്ഴേസ് ഹൈദരാബാദ്. ആറു വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. 133 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 19 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. ഓപ്പണിങ് കൂട്ടുകെട്ടായ ഡേവിഡ് വാർണറുടേയും ബെയർസ്റ്റോവിന്റേയും പ്രകടനം ഹൈദരാബാദിന്റെ വിജയം അനായാസമാക്കുകയായിരുന്നു. ഇരുവരും ഒന്നാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. വാർണർ 25 പന്തിൽ 10 ഫോറിന്റെ അകമ്പടിയോടെ 50 റൺസ് അടിച്ചപ്പോൾ 44 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതം 61 റൺസായിരുന്നു ബെയർസ്റ്റോവിന്റെ സംഭാവന. കെയ്ൻ വില്ല്യംസൺ മൂന്നു റൺസിനും വിജയ് ശങ്കർ ഏഴു റൺസെടുത്തും പുറത്തായി. ദീപക് ഹൂഡയുടെ സമ്പാദ്യം 13 റൺസാണ്. ചെന്നൈയ്ക്കായി ഇമ്രാൻ താഹിർ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ടിനു ശേഷം ചെന്നൈ തകരുകയായിരുന്നു. ഷെയ്ൻ വാട്ട്സണും ഡുപ്ലെസിസും ചേർന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 59 പന്തിൽ നിന്ന് 79 റൺസ് കൂട്ടിച്ചേർത്തു. 29 പന്തിൽ നിന്ന് നാലു ബൗണ്ടറികളോടെ 31 റൺസെടുത്ത വാട്ട്സണെ മടക്കി നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ടു റൺസ് ചേർക്കുന്നതിനിടെ ഡുപ്ലെസിസിനെ വിജയ് ശങ്കർ മടക്കി. 31 പന്തിൽ നിന്ന് മൂന്നു വീതം സിക്സും ബൗണ്ടറിയുമായി 45 റൺസായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം. Photo Courtesy: IPL 2019 20 റൺസ് ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ചെന്നൈ പ്രതിരോധത്തിലായി. ധോനിക്ക് വിശ്രമം അനുവദിച്ചതിനാൽ ചെന്നൈയെ നയിച്ച സുരേഷ് റെയ്ന (13), കേദാർ ജാദവ് (1), സാം ബില്ലിങ്സ് (0) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 21 പന്തിൽ നിന്ന് 25 റൺസെടുത്ത അമ്പാട്ടി റായുഡുവിന് മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 20 പന്തിൽ നിന്ന് 10 റൺസ് മാത്രമെടുത്ത ജഡേജയ്ക്ക് സ്കോർ ഉയർത്താനായില്ല ഹൈദരാബാദിനായി നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ ബൗളിങ്ങിൽ തിളങ്ങി. Content Highlights: IPL 2019 sunrisers hyderabad vs chennai super kings


from mathrubhumi.latestnews.rssfeed http://bit.ly/2V3OiJs
via IFTTT