Breaking

Friday, April 26, 2019

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് സൈറ്റിൽ മോദിക്കെതിരായ പരാതി മാത്രം കാണാനില്ല; ഇതുവരെ നടപടിയുമില്ല

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചവരുടെ കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരാതി മാത്രം കാണാനില്ല. കമ്മീഷന്‍റെ വെബ് സൈറ്റിൽ ചട്ട ലംഘനം നടത്തിയ 425 പേരുടെ പരാതികളുണ്ട്. എന്നാൽ ആകെ ലഭിച്ച 426 ൽ മോദിക്കെതിരായ പരാതി മാത്രമാണ് അപ്രത്യക്ഷമായത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മോദി നടത്തിയ പ്രസംഗത്തിൽ ചട്ട ലംഘനം നടത്തിയെന്നാണ് പരാതി. കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിങ്ങാണ് ഏപ്രില്‍ 9 ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 

സൈന്യത്തെയോ സൈനീക നീക്കങ്ങളെയോ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ താക്കീതുണ്ടായിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്കും ബലാക്കോട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനീകര്‍ക്കും ഇത്തവണത്തെ വോട്ട് സമര്‍പ്പിക്കണമെന്ന് മോദി ലാത്തൂരില്‍ പ്രസംഗിച്ചിരുന്നു. 

പരാതി സ്വീകരിച്ച കമ്മീഷന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പരാതി പരിഹരിച്ചുവെന്നാണ് തനിക്ക് പിന്നീട് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്ന് കിട്ടിയ മറുപടിയെന്നാണ് മഹേന്ദ്ര സിങ്ങ് പറയുന്നത്. തുടര്‍ന്ന് കമ്മീഷനുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് പ്രധാനമന്ത്രിക്കെതിരായ പരാതി വൈബ് സൈറ്റില്‍ നിന്ന് കാണാതായതെന്നും പരാതി ഇപ്പോഴും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലുണ്ടെന്നും മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നുമായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസില്‍ നിന്നും അറിയിച്ചത്.

അതേസമയം, മറ്റു പരാതികളിലെല്ലാം ഉടൻ നടപടിയെടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരായ പരാതിയിൽ മാത്രം ഇതുവരെ നടപടിയെടുക്കാത്തത് ദുരൂഹമാണ്. പരാതി നൽകി 20 ദിവസം ആകാറായിട്ടും ഇപ്പോഴും നടപടിയെടുത്തിട്ടില്ല എന്ന് മാത്രമല്ല, ആ പരാതി ഇപ്പോൾ വെബ് സൈറ്റിൽ കാണാൻ ഇല്ല എന്നതും ദുരൂഹമാണ്. അതേസമയം, ലാത്തൂരിലെ പ്രസംഗത്തിന് ശേഷവും നിരവധി വേദികളില്‍ സൈന്യത്തെ വോട്ടിനായി നരേന്ദ്രമോദി ഉപയോഗിച്ചെന്നും രണ്ടാഴ്ച കഴിഞ്ഞിട്ടും കമ്മീഷന്‍ ഈ പരാതിമാത്രം പഠിച്ച് കഴിഞ്ഞില്ലേയെന്നും പ്രതിപക്ഷം ചോദിക്കുന്നു.



from Anweshanam | The Latest News From India http://bit.ly/2GAURcZ
via IFTTT