Breaking

Monday, April 1, 2019

സർക്കാരിന്റെ പ്രവർത്തനവും തിരഞ്ഞെടുപ്പിൽ വിലയിരുത്തും- പിണറായി

തിരുവനന്തപുരം:ദേശീയരാഷ്ട്രീയമാണ് പ്രധാന ചർച്ചയെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് വിരുദ്ധമായി തോന്നുന്ന ഒന്നും ഇടതുസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കേന്ദ്രനയങ്ങൾക്ക് ബദലാണ് ഇവിടെ നടപ്പാക്കാൻ ശ്രമിച്ചതെന്നും തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ 'ജനായത്തം-2019' മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ മതേതരസർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. കോൺഗ്രസ് മതേതരപാർട്ടിയാണെങ്കിലും അവരുടെ നിലപാട് പലപ്പോഴും വർഗീയതയെ സഹായിക്കുന്നതാണ്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ അംഗബലം പാർലമെന്റിലുണ്ടാകണം. കേരളത്തിൽ ഇടതുപക്ഷം നേടുന്ന സീറ്റുകളുടെ എണ്ണംകൂടുമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. ശബരിമലവിഷയം തിരഞ്ഞെടുപ്പിലുണ്ടാകില്ല. വിശ്വാസികൾക്കെതിരേനിന്നത് കാണിക്കയിടുന്നതും ക്ഷേത്രം സന്ദർശിക്കുന്നതും വിലക്കിയവരാണ്. എൻ.എസ്.എസ്. സമദൂരമാണ് പ്രഖ്യാപിച്ചത്. ഇത് സ്വാഗതാർഹമാണ്. എൻ.എസ്.എസിനെ സർക്കാരിനെതിരാക്കാൻ ചിലർ ആഗ്രഹിക്കുന്നുണ്ടാകാം. ചില മണ്ഡലങ്ങളിൽ വോട്ടുമറിക്കാൻ സംഘപരിവാറുമായി കോൺഗ്രസ് നേതാക്കൾ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:loksabha election-cm pinarayi vijayan


from mathrubhumi.latestnews.rssfeed https://ift.tt/2uzM6KR
via IFTTT