Breaking

Thursday, April 18, 2019

ഒഡിഷയില്‍ മാവോവാദി ആക്രമണത്തില്‍ പോളിങ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു

കന്ധമാൽ: ഒഡിഷയിലെ ബർലയിൽ മാവോവാദികൾ പോളിങ് ഉദ്യോഗസ്ഥയെ വധിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടന്ന ആക്രമണത്തിൽ സംജുക്ത ദിഗൽ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. മാവോവാദി ഭീഷണി നിലനിൽക്കുന്ന കന്ധമാലിൽ പോലീസ് ഒരുക്കിയ കനത്ത സുരക്ഷക്കിടയിലാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. സംജുക്തയും സംഘവും സഞ്ചരിച്ച ജീപ്പിന് നേരെ മാവോവാദികൾ ബോംബ് സ്ഫോടനം നടത്തുകയായിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ട അവർക്കു നേരെ മാവോവാദികൾ നിറയൊഴിച്ചു. ഒപ്പമുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് പോലീസ് പറഞ്ഞു. സംജുക്ത ദിഗലിന്റെ മരണത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അപലപിച്ചു. Content highlights:Maoists kill polling official, torch vehicles ahead of 2nd phase of LS polls ​


from mathrubhumi.latestnews.rssfeed http://bit.ly/2VRh4dn
via IFTTT