മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരം ലസിത് മലിംഗ നാട്ടിലേക്ക് മടങ്ങി. ശ്രീലങ്കന്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മലിംഗ മടങ്ങിയത്. മുംബൈ ഇന്ത്യൻസിനായി ഈ സീസണിൽ രണ്ട് കളികളാണ് മലിംഗ കളിച്ചത്.
ഏപ്രില്‍ നാല് മുതല്‍ 12വരെയാണ് ശ്രീലങ്കന്‍ ആഭ്യന്തര മത്സരങ്ങൾ. ലങ്കന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായ മലിംഗ ആഭ്യന്തര മത്സരങ്ങള്‍ക്കായി നാട്ടില്‍ വേണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് താരം മടങ്ങിയത്. അതേസമയം, മലിംഗ ലങ്കയിലെ മത്സരങ്ങൾക്ക് ശേഷം തിരിച്ചെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഓസ്‌ട്രേലിയന്‍ താരം ജേസണ്‍ ബെഹ്രന്‍ഡോര്‍ഫാണ് മലിംഗയ്ക്ക് പകരം ടീമിലെത്തുക. പാക്കിസ്ഥാനെതിരെ ഏകദിന പരമ്ബരയ്ക്ക് ശേഷമാണ് ബെഹ്രന്‍ഡോര്‍ഫ് ഐപിഎല്ലിനെത്തുന്നത്.
from Anweshanam | The Latest News From India https://ift.tt/2KagZQm
via IFTTT