Breaking

Saturday, April 27, 2019

ബാങ്ക് അക്കൗണ്ടുകളുടെ പേരില്‍ മോദിയെ പ്രശംസിച്ച് രാഹുല്‍; ഒപ്പം പണം നല്‍കിയില്ലെന്ന പരിഹാസവും

ബാലസോർ: ജൻ ധൻ യോജനയുടെ പേരിൽ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനായി എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത നല്ലകാര്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. എന്നാൽ, അദ്ദേഹം പണം നൽകിയത് അനിൽ അംബാനിക്കാണെന്ന് രാഹുൽ ആരോപിച്ചു. മോദി തുറന്ന ബാങ്ക് അക്കൗണ്ടുകളിൽ താൻ പണം നിക്ഷേപിക്കും. കോൺഗ്രസിന്റെ ന്യായ് പദ്ധതി ദാരിദ്ര്യത്തിനെതിരായ മിന്നലാക്രമണം ആയിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പാവപ്പെട്ടവർക്ക് ലക്ഷക്കണക്കിന് ജൻ ധൻ അക്കൗണ്ടുകൾ തുടങ്ങാനായത് തന്റെ സർക്കാരിന്റെ നേട്ടമാണെന്ന് ന്യൂഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത്. കാർഷിക കടങ്ങൾ വീട്ടാത്തതിന്റെ പേരിൽ കർഷകർക്ക് ജയിലിൽ പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക കിസാൻ ബജറ്റ് കൊണ്ടുവരുമെന്ന് രാഹുൽ പറഞ്ഞു. വ്യവസായികളുടെ വമ്പൻ കടങ്ങൾ എഴുതിത്തള്ളിയ ബിജെപി സർക്കാർ കടക്കെണിയിലായ കർഷകരെ ദ്രോഹിക്കുന്നു. കടം വീട്ടാത്തതിന്റെ പേരിൽ കർഷകർ ജയിലിൽ പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ നിയമം കൊണ്ടുവരും. ന്യായ് പദ്ധതിയുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക ഒഡിഷയും ബിഹാറും പോലെയുള്ള സംസ്ഥാനങ്ങൾക്കാവുമെന്നും രാഹുൽഗാന്ധിഅഭിപ്രായപ്പെട്ടു. Content highlights:Rahul Gandhi, Bank accounts


from mathrubhumi.latestnews.rssfeed http://bit.ly/2vl5MCs
via IFTTT