Breaking

Tuesday, April 2, 2019

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ​വി​ന് ഗു​ണ​നി​ല​വാ​ര​മില്ലെന്ന് റി​പ്പോ​ര്‍​ട്ട്

ന്യൂ​ഡ​ല്‍​ഹി: ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ​വി​ന് ഗു​ണ​നി​ല​വാ​ര​മില്ലെന്ന് റി​പ്പോ​ര്‍​ട്ട്. കു​ട്ടി​ക​ള്‍​ക്കാ​യി പു​റ​ത്തി​റ​ക്കി​യ ഷാം​പൂ സാ​ന്പി​ളു​ക​ള്‍ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ മ​രു​ന്ന് നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ഇ​തു വ്യ​ക്ത​മാ​യ​താ​യി കാ​ണി​ച്ച്‌ ഒൗ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി. 

എ​ന്നാ​ല്‍ ക​ണ്ടെ​ത്ത​ല്‍ യു​എ​സ് ക​ന്പ​നി​യാ​യ ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ നി​ഷേ​ധി​ച്ചു.

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ക​ന്പ​നി​യു​ടെ ബേ​ബി പൗ​ഡ​റി​ല്‍ കാ​ന്‍​സ​റി​നു കാ​ര​ണ​മാ​കു​ന്ന ആ​സ്ബ​റ്റോ​സ് അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് അ​ടു​ത്തി​ടെ അ​ധി​കൃ​ത​ര്‍ ക​ന്പ​നി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ വ​സ്തു​ത​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പൗ​ഡ​റി​ന്‍റെ നി​ര്‍​മാ​ണം ക​ന്പ​നി പു​ന​രാ​രം​ഭി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബേ​ബി ഷാം​പൂ സാ​ന്പി​ളു​ക​ള്‍ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യി കാ​ണി​ച്ച്‌ രാ​ജ​സ്ഥാ​ന്‍ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. നി​ര്‍​മാ​ണ വ​സ്തു​ക്ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ര്‍​മാ​ല്‍​ഡി​ഹൈ​ഡ് എ​ന്ന പ​താ​ര്‍​ത്ഥം ഷാം​പൂ​വി​ല്‍ ഉ​ണ്ടെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. 

2011ലാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ്, ഫോര്‍മാല്‍ഡിഹൈഡ് മനുഷ്യരില്‍ ക്യാന്‍സറുണ്ടാക്കുമെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇത് ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നാണ് കമ്ബനി അവകാശപ്പെട്ടിരുന്നത്.

എന്നാല്‍, അവകാശവാദം കപടമായിരുന്നെന്നാണ് പുതിയ പരീക്ഷണഫലം വെളിപ്പെടുത്തുന്നത്. അടിയന്തരമായി ഷാംപു വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നടപടിയെടുക്കാന്‍ ഇന്ത്യയിലെ എല്ലാ ഡ്രഗ് കണ്‍ട്രോള്‍ കേന്ദ്രങ്ങളോടും രാജസ്ഥാന്‍ ഡിസിഒ ആവശ്യപ്പെട്ടു.  



from Anweshanam | The Latest News From India https://ift.tt/2OG3uGK
via IFTTT