Breaking

Friday, April 19, 2019

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത നായര്‍ പത്രിക സമര്‍പ്പിച്ചു

ഉത്തര്‍പ്രദേശ്: അമേഠിയില്‍  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നതിനായി സരിത എസ് നായര്‍ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചു. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരരംഗത്തിറങ്ങുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

എറണാകുളം വയനാട് എന്നി മണ്ഡലങ്ങളില്‍ സരിത സമര്‍പ്പിച്ച പത്രികകള്‍ നേരത്തെ തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയ്ക്ക് കോടതി വിധിച്ച ശിക്ഷ റദ്ദാക്കാത്തതിനാലാണ് സരിതയുടെ പത്രിക തള്ളുകയുണ്ടായത്‌.



from Anweshanam | The Latest News From India http://bit.ly/2ZlYCf9
via IFTTT