Breaking

Friday, April 19, 2019

ശബരിമല ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: ശബരിമല മേല്‍ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുറപ്പെടാ ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിച്ച്‌ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാര്‍ പുറപ്പെടാ ശാന്തിമാര്‍ക്ക് വേണ്ടി ക്ഷത്രീയ ക്ഷേമ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

മേല്‍ശാന്തിമാരോട് വിവേചനം കാണിച്ചിട്ടില്ല. തപാല്‍ വോട്ട് അനുവദിക്കാവുന്ന വിഭാഗങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക എന്നത് മൗലികാവകാശമല്ല, മറിച്ച്‌ വ്യവസ്ഥകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചട്ടപ്രകാരമുള്ള അവകാശമാണതെന്നും കമ്മീഷന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.
 



from Anweshanam | The Latest News From India http://bit.ly/2GtYKlp
via IFTTT