തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പന്ത്രണ്ട് വർഷം നിയമ വ്യവഹാരം നടക്കുമ്പോൾ ചൗക്കീദാർ മോഡി ഉറക്കമായിരുന്നോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആർ എസ് എസിന്റെയും ബി ജെ പിയുടെയും ആദ്യത്തെ നിലപാട് രാജ്യത്തെ ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനം വേണമെന്നായിരുന്നു. മഹാരാഷ്ട്രയിലെ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിലും ശബരിമലയിലും സ്ത്രീ പ്രവേശനത്തിനായി കോടതിയെ സമീപിച്ചത് സംഘപരിവാർ പ്രവർത്തകരാണെന്നും കോടിയേരി പറഞ്ഞു.
ശബരിമലയിൽ സ്ത്രീ പ്രവേശനമാവാം എന്ന സുപ്രീം കോടതി വിധി വന്നപ്പോൾ സ്വാഗതം ചെയ്ത ബി ജെ പി, മഹാരാഷ്ട്രയിൽ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം ആവാമെന്ന മുംബൈ ഹൈക്കോടതി വിധി വന്നപ്പോൾ അവിടുത്തെ ബി ജെ പി സർക്കാരിന്റെ പോലീസ് സഹായത്തോടെ വിധി യാഥാർത്ഥ്യമാക്കി. സ്ത്രീകളെ ശനി ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിൽ ഫട്നാവിസ് സർക്കാരിന്റെ കൂടെ നിന്ന് സ്ത്രീകളെ ശനി ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച ബി ജെ പിക്കാർ, കേരളത്തിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുമെന്ന് പറഞ്ഞ് തെരുവുകളെ കലാപഭൂമിയാക്കി മാറ്റി.
ചൗക്കീദാർ മോഡി, മഹാരാഷ്ട്രയിലെ സ്ത്രീകളെ ശനിക്ഷേത്രത്തിൽ കയറ്റുകയും കേരളത്തിലെ സ്ത്രീകളെ നെയ്ത്തേങ്ങയെടുത്തെറിയുകയും ചെയ്യുന്നത് എന്തിനാണെന്ന് ജനങ്ങളോട് പറയാൻ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2GmFOUn
via IFTTT