Breaking

Saturday, April 20, 2019

തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും ആക്രമണം; കാറിന്റെ ഗ്ലാസുകള്‍ തല്ലിത്തകര്‍ത്തു

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും ആക്രമണം. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പൂങ്ങോട് വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കാളിക്കാവിന് സമീപമാണ് സംഭവം നടന്നത്. ഇരുന്നൂറോളം മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്. തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ അഞ്ച് പേരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലെ പര്യടനത്തിനിടെ രണ്ടാം വട്ടമാണ് തുഷാറിന് നേരെ ആക്രമണമുണ്ടാകുന്നത്.

നേരത്തെ വണ്ടൂരിലും തുഷാറിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഘടിച്ചെത്തിയ മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്.  
 



from Anweshanam | The Latest News From India http://bit.ly/2UHYSGB
via IFTTT