Breaking

Monday, April 1, 2019

പി.ജയരാജനെ കൊലയാളിയെന്ന് വിളിച്ചതില്‍ കെ.കെ രമയ്‌ക്കെതിരെ കേസ്

വടകര: പി.ജയരാജനെ കൊലയാളി എന്ന് വിളിച്ചതിന് ആർഎംപി നേതാവ് കെ.കെ രമയ്ക്കെതിരെ കേസെടുത്തു. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ ജയരാജനെതിരെ നടത്തിയ പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പരാതി നൽകിയത്. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 171 ജി വകുപ്പ് പ്രകാരമാണ് കേസ്. സ്ഥാനാർഥിയായ ജയരാജനെ അപകീർത്തിപ്പെടുത്താൻ കെ.കെ രമ ശ്രമിച്ചുവെന്നാണ് കോടിയേരി പരാതിയിൽ ബോധിപ്പിച്ചിരുന്നത്. Content Highlights: K K rama, P jayarajan


from mathrubhumi.latestnews.rssfeed https://ift.tt/2UkhAmK
via IFTTT