Breaking

Wednesday, April 17, 2019

തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണം

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഡിഎംകെ സ്ഥാനാർത്ഥിയുടെ വസതിയിൽ നിന്നും ഗോഡൗണിൽ നിന്നുമായി കോടി കണക്കിന് രൂപ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. കണക്കിൽ പെടാത്ത വൻ തുക മണ്ഡലത്തിൽ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വ്യാഴാഴ്ചയാണ് വെല്ലൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

from Oneindia.in - thatsMalayalam News http://bit.ly/2Iqw9Q2
via IFTTT