ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.
വിദ്യാര്‍ത്ഥികളായ സഫ്ദേര്‍ ആമിന്‍ ഭട്ട്, ബുര്‍ഹാന്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രഹസ്യവിവരത്തെത്തുടര്‍ന്ന് ബിജ്ബെഹാരയിലെ ബാഗേന്ദര്‍ മൊഹല്ലയില്‍ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
from Anweshanam | The Latest News From India http://bit.ly/2vlirVV
via IFTTT