'മാര്‍ക്കോണി മത്തായി' യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സത്യം എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സനല്‍ കളത്തില്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ക്കോണി മത്തായി. ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മലയാളത്തിലെ ജനപ്രിയ നായകന്‍ ജയറാമും പ്രധാന വേഷത്തിലെത്തുന്നു.
അനില്‍ പനച്ചൂരാന്‍, ഹരിനാരായണന്‍ എന്നിവരാണ് ചിത്രത്തില്‍ ഗാന രചയിതാക്കള്‍. വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ആഴ്ച താരം കൊച്ചിയിലെത്തി. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി.
from Anweshanam | The Latest News From India http://bit.ly/2ZoAYP1
via IFTTT