Breaking

Monday, April 1, 2019

റഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത വിമാനം തകർന്ന് മരിച്ചു

മോസ്കോ: റഷ്യൻസമ്പന്നരിലെ പ്രമുഖ വനിത നതാലിയ ഫിലേവ(55) വിമാനാപകടത്തിൽ മരിച്ചു. റഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ സൈബീരിയ എയർലൈൻസി(എസ് 7)ന്റെ സഹ ഉടമയായിരുന്നു നതാലിയ. ഫോബ്സ് മാസികയുടെ 2018 ലെ റഷ്യയിലെ സമ്പന്നകളുടെ പട്ടികയിൽ നതാലിയ നാലാമതായി സ്ഥാനം പിടിച്ചിരുന്നു. ഞായറാഴ്ചയാണ് അപകടം നടന്നത്. ആറ് പേർക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എൻജിൻ വിമാനമാണ് അപകടത്തിൽ പെട്ടത്. ഫ്രാൻസിൽ നിന്ന് ജർമനിയിലെ ഏഗൽസ്ബാക്കിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകർന്ന് വീണത്. അപകടകാരണം വ്യക്തമല്ല. അപകടത്തിൽ മരിച്ച രണ്ടാമത്തെ യാത്രക്കാരൻ റഷ്യക്കാരനാണെന്നാണ് നിഗമനം. നതാലിയ ഫിലേവ ഫോട്ടോ: എപി വിമാനാപകടത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് എത്തിയ പോലീസ് വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചതായും മൂന്ന് പോലീസുകാർക്ക് പരിക്കേറ്റതായും ഡിപിഎ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്നവരെ തിരിച്ചറിയാൻ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. വിമാനം കത്തിയതിനൊപ്പം അതിൽ സഞ്ചരിച്ചിരുന്നവരും തിരിച്ചറിയാവാനാവാത്ത അവസ്ഥയിലാണുള്ളത്. Content Highlights: One Of Russias Richest Women Killed In German Plane Crash, Natalia Fileva


from mathrubhumi.latestnews.rssfeed https://ift.tt/2I3WdPO
via IFTTT