Breaking

Monday, April 1, 2019

തൊടുപുഴയിലെ ക്രൂരത: അരുണ്‍ ആനന്ദിനെതിരെ പോക്‌സോ

തൊടുപുഴ: കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അരുൺ ആനന്ദിനെതിരെ പോക്സോ ചുമത്തി. ഇളയ കുട്ടിയെ അരുൺ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോക്സോ ചുമത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും. ഇതിനായി തൊടുപുഴ മുട്ടം കോടതിയിൽ പോലീസ് അപേക്ഷ നൽകും. ലൈംഗികാതിക്രമം നടന്നു എന്നതിനുള്ള തെളിവ് ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ലഭിച്ചെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ശാസ്ത്രീയ തെളിവ് നിരത്തിയപ്പോൾ പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചുവെന്നും പോലീസ് വ്യക്തമാക്കി. രണ്ട് കുട്ടികളുടെ ദേഹത്തിലും നിരവധി പാടുകളുണ്ട്. മദ്യ ലഹരിയിൽ പ്രതി പല കാലങ്ങളിലായി നടത്തിയ ആക്രമണത്തിന്റെ പാടുകളാണിതെന്നാണ് പോലീസ് പറയുന്നത്. അമ്മയ്ക്ക് ഈ ആക്രമണങ്ങളെല്ലാം അറിയാമായിരുന്നെന്നും പ്രതിയെ ഭയന്നിട്ട് പുറത്ത് പറയാതിരുന്നതാണെന്നും കരുതുന്നു. അതേസമയം കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടന്നു എന്നതിനുള്ള ചില സൂചനകൾ അമ്മയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആക്രമണത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതി ഗുരുതരമായി തന്നെ തുടരുകയാണ് Content Highlight: Thodupuzha assault case: Pocso against arun anand


from mathrubhumi.latestnews.rssfeed https://ift.tt/2VbhLho
via IFTTT