Breaking

Monday, April 29, 2019

കള്ളവോട്ട് വീഡിയോ വ്യാജമല്ല; ഓപ്പണ്‍ വോട്ട് എന്ന സിപിഎം വാദം പൊളിഞ്ഞേക്കും

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ട കള്ളവോട്ട് വീഡിയോ വ്യാജമല്ലെന്ന് റിപ്പോര്‍ട്ട്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് കാസ്റ്റിങ് ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കളക്ടറെ അറിയിച്ചത്. കാസര്‍ഗോഡ് മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ പിലാത്തറ സ്‌കൂളിലെ ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് കഴിഞ്ഞദിവസംപുറത്തുവന്ന വീഡിയോയില്‍ വ്യക്തമായത്. 17, 18, 19

from Oneindia.in - thatsMalayalam News http://bit.ly/2vrUCMk
via IFTTT