തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണാര്‍ത്ഥം എ കെ ആന്റണി നടത്തിയ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് എല്‍ഡിഎഫ്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും ,സെക്രട്ടറി ജി ആര്‍ അനിലും പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
എല്‍ഡിഎഫിന്റെ റോഡ് ഷോ പൂന്തുറയില്‍ നിന്ന് വേളിയിലേക്കും, ആന്റണിയുടെ റോഡ് ഷോ എതിര്‍ദിശയിലും വരികയായിരുന്നു രണ്ട് റോഡ് ഷോയിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ ഒരുമിച്ച് എത്തിയപ്പോള്‍ ഉണ്ടായ ഗതാഗത തടസ്സം മാത്രമാണ് വേളിയില്‍ ഉണ്ടായത്. ആ തടസ്സം ഒഴിവാക്കി ആന്റണിയുടെ വാഹനം കടത്തിവിടാന്‍ ശ്രമിക്കുമ്ബോള്‍ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ വാഹനത്തില്‍ നിന്നിറങ്ങി നടന്നു പോവുകയാണ് ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.
രണ്ട് റോഡ് ഷോയിലും ഉണ്ടായിരുന്ന വാഹന വ്യൂഹങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ഗതാഗതക്കുരുക്കിന് അപ്പുറത്ത് മറ്റെന്തെങ്കിലും ഒരു സംഭവം അവിടെ നടന്നതായി ആര്‍ക്കും പറയാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യമാവുന്നതേയുള്ളൂ. ആന്റണിയെ തടഞ്ഞു എങ്കില്‍ അദ്ദേഹം എങ്ങനെയാണ് വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നുപോയി പ്രചരണം നടത്തിയത് എന്നുകൂടി ആക്ഷേപം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2IMvY0G
via IFTTT