Breaking

Sunday, April 28, 2019

ബുംറ, ഷമി, ജഡേജ, പൂനം യാദവ് എന്നിവര്‍ക്ക് അ​ര്‍​ജു​ന പു​ര​സ്കാ​ര​ത്തി​ന് ശി​പാ​ര്‍​ശ

മും​ബൈ: നാ​ല് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളെ അ​ര്‍​ജു​ന പു​ര​സ്കാ​ര​ത്തി​ന് ശി​പാ​ര്‍​ശ ചെ​യ്ത് ബി​സി​സി​ഐ. മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ, ജ​സ്പ്രീ​ത് ഭും​റ, വ​നി​താ താ​രം പൂ​നം യാ​ദ​വ് എ​ന്നി​വ​രെ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് ശി​പാ​ര്‍​ശ ചെ​യ്ത​ത്.

വരുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ബോളിങിനെ മുന്നില്‍ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് ബുംറ. മുഹമ്മദ് ഷമിയും ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികവ് തെളിയിച്ച താരമാണ്. 

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ വിശ്വസ്തനായ ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജ അടുത്ത കാലത്താണ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ച് വരവ് നടത്തിയത്. ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ ജഡേജയുമുണ്ട്. 27കാരിയായ ലെഗ് സ്പിന്നര്‍ പൂനം യാദവ് ഇന്ത്യയുടെ വനിതാ ടീമിലെ പ്രധാന താരമാണ്. 



from Anweshanam | The Latest News From India http://bit.ly/2Wb4W78
via IFTTT