ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. നിക്കോട്ടിന്‍ എന്ന വിഷമുള്ള ആല്‍ക്കലോയ്ഡ് എല്ലാ ഭാഗത്തും പ്രത്യേകിച്ച് ഇലകളില്‍ ധാരാളമുള്ള സസ്യമാണ് പുകയില. സൊളാനേസി കുടുംബാംഗമായ പുകയിലുടെ ഉത്ഭവ ത്തെയും ചരിത്രത്തെയുംചുറ്റി അഭിപ്രായഭിന്നതകള്‍ ഉണ്ട്.
1550കളില്‍ ജീന്‍ നിക്കോട്ട് എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനാണ് പോര്‍ച്ചുഗലില്‍നിന്നും പുകയിലയെ ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തിച്ചത്. ജീന്‍ നിക്കോട്ടുമായി ബന്ധ പ്പെടുത്തിയാണ് പുകയിലയ്ക്ക് നിക്കോട്ടിയാന ടബേക്കം (Nicotiana tabecum) എന്ന ശാസ്ത്രനാമം ലഭിച്ചത്. പൊസെല്‍റ്റ്, റീമാന്‍ (Posselt, Reimen) എന്നീ കെമിസ്റ്റുകളാണ് 1828ല്‍ നിക്കോട്ടിന്‍ എന്ന ഘടകത്തെ പുകയിലയില്‍നിന്ന് വേര്‍തിരിച്ചെടുത്തത്. 16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ പുകയില കൊണ്ടുവന്നതോടെ താംബൂലത്തിന്റെ പ്രധാനഭാഗമായി അത് മാറി.
വിഷസസ്യങ്ങളുടെ കൂട്ടത്തിലാണ് ആയുര്‍വേദം പുകയിലയെപെടുത്തിയിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗംപോലും മരണമോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്ന സസ്യങ്ങളാണ് വിഷസസ്യങ്ങള്‍. പുകയിലയില്‍ അപകടകാരികളായ പല ഘടകങ്ങളുമുണ്ട്. 8% വരെ നിക്കോട്ടിന്‍ ഉണങ്ങിയ ഇലകളില്‍ അടങ്ങിയിട്ടുണ്ട്.നിക്കോട്ടിമിന്‍, നിക്കോട്ടേലിന്‍, ഗ്ലൈക്കോസൈഡുകള്‍, കൊഴുപ്പ്, കാര്‍ബോണിക് അമ്ലം തുടങ്ങിയവയാണ് മറ്റ് ഘടകങ്ങള്‍. രണ്ടുമീറ്ററോളം ഉയര ത്തില്‍ വളരുന്ന പുകയിലച്ചെടിയുടെ ഇലകള്‍ വലുപ്പമുള്ളതും മധ്യഭാഗം വീതികൂടിയതും അഗ്രം വീതി കുറഞ്ഞതുമാണ്. പൂക്കള്‍ പിങ്ക് നിറത്തില്‍ കുലകളായി കാണുന്നു. വിത്ത് കിളിര്‍പ്പിച്ചാണ് വംശവര്‍ധന. ഇലകള്‍ മുറിച്ചെടുത്ത് തണലില്‍ തൂക്കിയോ പുകയേല്‍പ്പിച്ചോ ഉണക്കിയെടുത്ത് വിപണിയിലെത്തുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്ത്യ, ചൈന, ജപ്പാന്‍, ഇറ്റലി, പോളണ്ട്, കനഡ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പുകയില കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടകം, മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, വടക്കന്‍ കേരളം തുടങ്ങിയ ഇടങ്ങളില്‍ പുകയില കൃഷിചെയ്യുന്നുണ്ട്. ക്ഷാരപത്ര, കലഞ്ജ, താമ്രകുടം തുടങ്ങിയ പേരുകളും പുകയിലയ്ക്കുണ്ട്. കാഞ്ഞിരവിഷത്തിന് പ്രത്യൗഷധമായി ഉപയോഗിക്കുക, വേദന കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളുണ്ടെങ്കിലും നിക്കോട്ടിന്‍ വിഷബാധ അപകടകാരി ആയതിനാല്‍ അകത്തേക്ക് അധികം ഉപയോഗിക്കാറില്ല. പുകയിലക്കഷായം മികച്ച കീടനാശിനിയായി ഉപയോഗിക്കാം.
from Anweshanam | The Latest News From Health http://bit.ly/2IBvyKB
via IFTTT