Breaking

Tuesday, April 2, 2019

രമ്യ ഹരിദാസിനെ അധിക്ഷേപിച്ച്‌ പരാമര്‍ശം; വിജയരാഘവനെതിരെ  യു.ഡി.എഫ് പരാതി നൽകും

ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച്‌ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചു. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യ ഹരിദാസിനെ അധിക്ഷേപിച്ച്‌ പരാമര്‍ശം നടത്തിയത്. 

രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എ വിജയരാഘവന്റെ വിവാദമായ സ്ത്രീ അധിക്ഷേപ പരാമർശം.

അതേസമയം രമ്യ ഹരിദാസിനെ താന്‍ അധിക്ഷേപിച്ച്‌ പ്രസംഗിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവെ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെയാണ് താന്‍ വിമര്‍ശിനമുന്നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.



from Anweshanam | The Latest News From India https://ift.tt/2FKIkTV
via IFTTT