Breaking

Monday, April 1, 2019

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഈ മാസം തന്നെ

മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 20ന് മുൻപ്പ്രഖ്യാപിക്കുമെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് അറിയിച്ചു. മികച്ചൊരു ടീമിനെ തന്നെയായിരിക്കും പ്രഖ്യാപിക്കുക എന്ന ആത്മവിശ്വാസമുണ്ട്. ഇതിനുവേണ്ടി ഒന്നര വർഷത്തോളം പ്രയത്നിക്കുകയായിരുന്നു. എല്ലാ കളിക്കാരെയും ഞങ്ങൾ നിരീക്ഷിച്ചു. വിവിധ കോമ്പിനേഷനുകൾ പരീക്ഷിച്ചു. ഞങ്ങൾ പ്രഖ്യാപിക്കുന്ന ടീം ലോകകപ്പ് സ്വന്തമാക്കും എന്നുതന്നെയാണ് വിശ്വാസം-പ്രസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടീമിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞെന്ന് ക്യാപ്റ്റൻ വിരാട് കോലിയും പറഞ്ഞിരുന്നു. ഒരു സ്പോട്ട് സംബന്ധിച്ച് മാത്രമാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത് എന്നു പറഞ്ഞ കോലി പക്ഷേ, ആ സ്പോട്ട് ഏതാണെന്ന് വെളിപ്പെടുത്തിയില്ല. നമ്പർ 4 ബാറ്റ്സ്മാൻ, നാലാമത്തെ സീമർ, മൂന്നാമത്തെ സ്പിന്നർ, രണ്ടാമത്തെ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ എന്നിവരെ സംബന്ധിച്ചാണ് ടീമിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നത്. മെയ് 20 മുതൽ ജൂലൈ 14വരെയാണ് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ലോകകപ്പ് നടക്കുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒൻപതിന് ഓസ്ട്രേലിയയെയും പതിമൂന്നിന് ന്യൂസീലൻഡിനെയും പതിനാറിന് പാകിസ്താനെയും 22ന് അഫ്ഗാനിസ്ഥാനെയും 27ന് വെസ്റ്റിൻഡീസിനെയും 30ന് ഇംഗ്ലണ്ടിനെയും ജൂലൈ രണ്ടിന് ബംഗ്ലാദേശിനെയും ആറിന് ശ്രീലങ്കയെയും നേരിടും. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാർ. എം.എസ്. ധോനി നയിച്ച ഇന്ത്യ സെമിയിൽ തോൽക്കുകയായിരുന്നു. Content Highlights:ICC ODI Cricket World Cup Chief Indian selector MSK Prasad Virat Kohli


from mathrubhumi.latestnews.rssfeed https://ift.tt/2FEmTnw
via IFTTT