Breaking

Wednesday, April 17, 2019

സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്നത് ലജ്ജാകരം -രാഹുൽ

തിരുവനന്തപുരം: സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയനേട്ടത്തിനായി ചൂഷണംചെയ്യുന്ന പ്രധാനമന്ത്രിയുടെ നടപടി ലജ്ജാകരമെന്ന് രാഹുൽഗാന്ധി. ഓരോ സൈനികനും രാജ്യത്തിനായി ജീവത്യാഗം ചെയ്യാൻ തയ്യാറെടുത്ത് നിൽക്കുന്നവരാണ്. അവരാണ് രക്തം ചൊരിയുന്നത്. അവരുടെ കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. വിജയത്തിന്റെ നേട്ടം അനുഭവിക്കേണ്ടതും അവരാണ്. പുൽവാമ സംഭവത്തിനുശേഷം രക്തസാക്ഷികളെയും ജവാന്മാരെയും രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കില്ലെന്ന് താൻ ഉറപ്പിച്ചിരുന്നെന്നും സെൻട്രൽ സ്റ്റേഡിയത്തിൽനടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രളയത്തിൽപ്പെട്ട നൂറുകണക്കിനാളുകളെ സ്വജീവൻ മറന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികളായ ശശി തരൂർ, അടൂർ പ്രകാശ് എന്നിവരുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു യോഗം. തുലാഭാരത്തിനിടെ പരിക്കേറ്റ ശശി തരൂർ തലയിൽ ബാൻഡേജ് ധരിച്ചാണ് യോഗത്തിനെത്തിയത്. content highlights:rahul criticises politicisation of military


from mathrubhumi.latestnews.rssfeed http://bit.ly/2ImBNmd
via IFTTT