Breaking

Thursday, April 18, 2019

പാനസോണിക്ക് ഫുള്‍ ഫ്രെയിം മിറര്‍ലെസ് ലൂമിക്‌സ് എസ് സീരീസ് ക്യാമറകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇമേജിംഗ് ഇന്നൊവേഷനുകളിലെ തങ്ങളുടെ പൈതൃകത്തിന്റെ തുടര്‍ച്ചയെന്നോണം, പാനസോണിക്ക് ഫുള്‍ ഫ്രെയിം മിറര്‍ലെസ് ലൂമിക്‌സ് എസ് സീരീസ് ക്യാമറകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലൂമിക്‌സ് ട1, ട1R എന്നിവയില്‍ 24 മെഗാപിക്‌സല്‍, 47.3 മെഗാപിക്‌സല്‍, ഫുള്‍ ഫ്രെയിം സിഎംഒഎസ് സെന്‍സര്‍ ഫീച്ചറുകള്‍ക്കൊപ്പം എല്‍ മൌണ്ട്സ്റ്റാന്‍ഡേര്‍ഡും ഉള്‍പ്പെടുന്നതിനാല്‍ കോംപ്രമൈസ് ചെയ്യാത്ത ഇമേജിംഗ് അനുഭവം ലഭിക്കുന്നു. ലൂമിക്‌സ് സീരീസ് ലക്ഷ്യമിടുന്നത്, മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഹൈറെസലൂഷന്‍ മോഡ് ഇമേജ് ക്വാളിറ്റിയാണ് ഒപ്പം ആദ്യമായി അവതരിപ്പിക്കുന്ന മിറര്‍ലെസ്ഫുള്‍ ഫ്രെയിമും ഉത്പന്നത്തിലുണ്ട്. 

ഇന്‍ഡസ്ട്രി ലീഡിംഗ് വീഡിയോ റെക്കോര്‍ഡിംഗ്‌പെര്‍ഫോമന്‍സ് , ഏറ്റവും കാര്യക്ഷമമായ ഇമേജ് സ്‌റ്റെബിലൈസേഷന്‍, സമ്ബന്നമായ ഗ്രേഡേഷന്‍, ഏറ്റവും ഉയര്‍ന്ന കളര്‍ റീപ്രൊഡക്ഷന്‍ എന്നിവ ഇതിന്റെപ്രത്യോകതയാണ്. പാനസോണിക്കിന്റെ ആദ്യ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ ട1 ന്റെവില 199,990 രൂപയാണ്. 24105 എംഎം എഫ്4 ലെന്‍സിനൊപ്പം 267,990 രൂപയാണ്ക്യാമറയുടെ വില. ട1ഞ ന്റെ ബോഡിക്ക് 299,990 രൂപയും 24105 എംഎം എഫ്4 ലെന്‍സിനൊപ്പം 367,990 രൂപയുമാണ് വില.



from Anweshanam | The Latest News From India http://bit.ly/2IFdgbu
via IFTTT