പട്ന: ലാലു പ്രസാദ് യാദവിന്‍റെ ഇളയമകൻ തേജ് പ്രതാപ് യാദവ് ബീഹാറിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ലാലു റാബ്രി മോര്‍ച്ച എന്ന പേരിലാണ് പാര്‍ടി. തേജ് പ്രതാപ് ആവശ്യപ്പെട്ട ജഹാനാബാദ്, ഷിയോഹര്‍ മണ്ഡലങ്ങൾ വിട്ടുനൽകാൻ പാര്‍ട്ടിയെ ഇപ്പോൾ നിയന്ത്രിക്കുന്ന സഹോദരൻ തേജസ്വി യാദവ് തയ്യാറാകാത്തതാണ് പുതിയ പാര്‍ട്ടിയുടെ രൂപികരണത്തിന് കാരണം.
ആര്‍ജെഡിയിൽ നിന്ന് രാജിവെച്ചാണ് തേജ് പ്രതാപ് പുതിയ പാര്‍ടി പ്രഖ്യാപിച്ചത്. ആര്‍ജെഡി ടിക്കറ്റിൽ തേജസ്വി യാദവ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികൾക്കെതിരെ ലാലു റാബ്രി മോര്‍ച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് തേജ് പ്രതാപ് യാദവ് വ്യക്തമാക്കി.
from Anweshanam | The Latest News From India https://ift.tt/2YPO0F4
via IFTTT