ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തീവണ്ടി പാളം തെറ്റി. അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഹൗറ-ന്യൂഡല്‍ഹി പൂര്‍വ്വ എക്സപ്രസിന്റെ 12 കോച്ചുകളാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പാളം തെറ്റിയത്.
കാന്‍പൂരിനടുത്തുള്ള റൂമ ഗ്രാമത്തിനടുത്തുവെച്ച് അപകടമുണ്ടായത്. പന്ത്രണ്ട് കോച്ചുകളില്‍ അഞ്ചെണ്ണത്തിനെങ്കിലും കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. ഈ കോച്ചുകളെല്ലാം എടുത്ത് മാറ്റിയ ശേഷമേ ഇത് വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ.
from Anweshanam | The Latest News From India http://bit.ly/2KURHGu
via IFTTT