Breaking

Tuesday, April 2, 2019

തൊടുപുഴ മർദ്ദനം: കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ  ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം.

ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്. വെന്‍റിലേറ്റർ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാലും മറ്റു അവയവങ്ങള്‍ പ്രവർത്തിക്കുന്ന സാഹചര്യത്തില്‍ വെന്‍റിലേറ്റർ മാറ്റില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 



from Anweshanam | The Latest News From India https://ift.tt/2FPl9ci
via IFTTT