Breaking

Wednesday, April 17, 2019

മല്യയും നീരവ് മോദിയും മാത്രമല്ല; രാജ്യത്തുനിന്ന് മുങ്ങിയത് 36 വ്യാപാരികള്‍!

ന്യൂഡൽഹി: മല്യയും നീരവ് മോദിയും മാത്രമല്ല രാജ്യം വിട്ടത് 36 ബിസിനസുകാർ. രാജ്യത്ത് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുള്ളതാണ് ഇവരെല്ലാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. അഗസ്തവെസ്റ്റ്ലാൻഡ് ചോപ്പർ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മോഹൻ ഗുപ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്സി, സന്ദേസര സഹോദരങ്ങൾ തുടങ്ങിയ സമൂഹത്തിൽ വലിയ സ്ഥാനങ്ങളുള്ള 36 വ്യാപാരികളാണ് കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുള്ളിൽ രാജ്യത്തുനിന്ന് മുങ്ങിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2DfhMde
via IFTTT