Breaking

Wednesday, April 17, 2019

എയര്‍ടെല്‍ 19 വര്‍ഷംകൊണ്ട് സ്വന്തമാക്കിയത് ജിയോ രണ്ടര വര്‍ഷംകൊണ്ട് നേടി

മുംബൈ:മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയൻസ് ജിയോ 30 കോടി വരിക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടു. സർവീസ് തുടങ്ങി രണ്ടര വർഷം കൊണ്ടാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലിനിടയിൽ '30 കോടി വരിക്കാരെ ആഘോഷിക്കുന്നു' എന്ന തരത്തിൽ ജിയോയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എയർടെൽ 19 വർഷംകൊണ്ട് നേടിയതാണ് ജിയോ രണ്ടര വർഷംകൊണ്ട് സ്വന്തമാക്കിയത്. വാണിജ്യാടിസ്ഥാനത്തിൽ സേവനം തുടങ്ങി 170 ദിവസങ്ങൾ കൊണ്ടാണ് കമ്പനി 10 കോടി വരിക്കാരെ ചേർത്തത്. ഏറ്റവും വേഗത്തിൽ 10 കോടി ഉപഭോക്താക്കളെ നേടിയ കമ്പനി എന്ന നേട്ടം ജിയോയ്ക്ക് സ്വന്തമായി. 2016 സെപ്റ്റംബറിലാണ് ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോ വാണിജ്യാടിസ്ഥാനത്തിൽ 4ജി ടെലികോം സേവനം ആരംഭിച്ചത്. വമ്പൻ ഓഫറുകളുമായാണ് ചുരുങ്ങിയ കാലം കൊണ്ട് കമ്പനി വിപണി പിടിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2IodAf9
via IFTTT