Breaking

Sunday, April 21, 2019

ആഗ്രാ - ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം, 30 പേര്‍ക്ക് പരിക്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ആഗ്രാ - ലഖ്നൗ എക്സ്പ്രസ് ഹൈവേയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. 30 ലേറെ പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് വാരണാസിക്ക് പോകുകയായിരുന്ന ബസ് ട്രക്കുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അതിവേഗതിയിലായിരുന്നു. ആളുകളെ ബസിനുള്ളിൽ നിന്നും പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ വളരെ ബുദ്ധിമുട്ടി. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു. പരിക്കേറ്റവരെ സെയ്ഫായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content highlights:7 Dead, 30 Injured As Bus Collides With Truck On Agra-Lucknow Expressway


from mathrubhumi.latestnews.rssfeed http://bit.ly/2GpoHBm
via IFTTT