കൊച്ചി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കള്‍ മുതല്‍ ഏപ്രില്‍ 29 വരെയാണ് നിയന്ത്രണം. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്കുകള്‍ നവീകരിക്കുന്നതിന് ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കി. നിരവധി ട്രെയിനുകളുടെ സര്‍വീസ് വൈകുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
56382ാം നമ്പർ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പർ കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്പർ എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381ാം നമ്പർ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
from Anweshanam | The Latest News From India http://bit.ly/2XBr4Ij
via IFTTT