തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖല സ്ഥാപനം ട്രാക്കോ കേബിള്‍ കമ്പനി ചരിത്രത്തിലാദ്യമായി 200 കോടിയുടെ വിറ്റുവരവ് നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധനയാണിത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തകര്‍ച്ചയിലായിരുന്നു സ്ഥാപനം. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ യഥാസമയം നിര്‍മിച്ച് നല്‍കാത്തതിന് പിഴയടക്കേണ്ടിയും വന്നിരുന്നു. ഇരുമ്പനം യൂണിറ്റിലെ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിച്ചതാണ് കമ്പനിയെ ചരിത്രനേട്ടത്തില്‍ എത്തിച്ചത്. തിരുവല്ല പ്ലാന്റിന്റെയും ശേഷി കൂട്ടി.
2011 ല്‍ കണ്ണൂരിലെ പിണറായിയില്‍ ആരംഭിച്ച ബില്‍ഡിങ്ങ് വയറിങ്ങ് യൂണിറ്റ് ഈ സര്‍ക്കാര്‍ വന്നതോടെ നവീകരിച്ച് ഉല്‍പാദനം ഉയര്‍ത്തി. 2016 -17 സാമ്പത്തിക വര്‍ഷം അഞ്ചരക്കോടി രൂപയുടെയും 2017-18 ല്‍ 10 കോടി രൂപയുടെയും വിറ്റുവരവ് നേടി. 2018-19 സാമ്പത്തിക വര്‍ഷം 17.5 കോടിയായി വിറ്റുവരവ് ഉയര്‍ന്നു. ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് കൃത്യമായി ഉല്‍പ്പാദനം നിര്‍വഹിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 90 കോടിയിടെ ഓര്‍ഡര്‍ പുതുതായി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ വലിയ കുതിപ്പിനൊരുങ്ങുകയാണ് ട്രാക്കോ കേബിള്‍ കമ്പനി.
from Anweshanam | The Latest News From India https://ift.tt/2OGYqSA
via IFTTT