വിവോ എസ് 1 നാളെ മുതല്‍ വിപണിയില്‍ എത്തുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള ഒറ്റ വേരിയന്റ് മാത്രമാണ് വിവോയുടെ എസ് ലൈനപ്പ് ഫോണിനുളളത്. ഈ പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണിന് 24,500 രൂപ വിലവരുന്നതാണ്. ബ്ലൂ, പീച്ച് പിങ്ക് എന്നീ രണ്ടു നിറങ്ങളിലാണ് നിലവില്‍ ഫോണ്‍ ലഭിക്കുക. ഏപ്രില്‍ ഒന്നിന് പ്രീ ബുക്കിങ് ആരംഭിച്ചു. 6 ജിബിയാണ് ഇതിന്റെ റാം. ഈ ഫോണ്‌ന് നിലവില്‍ 128 ഇന്റേണല്‍ സ്റ്റോറേജുണ്ട്. ട്രിപ്പില്‍ ക്യാമറ, പോപ് അപ് സെല്‍ഫി ക്യാമറ, ഹീലിയോ P70 പ്രൊസസര്‍, ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ, 6 ജിബി റാം, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍.
മാത്രമല്ല, ഇതിന്റെ ബാറ്ററി എന്നത് 3,940 എംഎഎച്ച് ആണ്. പുറകിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉളളത്. ആന്‍ഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 9 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് മുഖേന 256 ജിബി വരെ കൂട്ടാവുന്നതാണ്.
from Anweshanam | The Latest News From India https://ift.tt/2HVOwfo
via IFTTT