Breaking

Tuesday, October 12, 2021

തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പേട്ടയക്ക് സമീപം ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു. തൃപ്പുണിത്തുറ സ്വദേശി ബഷീറിന്റെ കടക്കാണ് തീപടിച്ചത്. കടയോടനുബന്ധിച്ചുള്ള രണ്ടുനില വീട്ടിൽ തന്നെയാണ് ബഷീറും കുടുംബവും താമസിച്ചിരുന്നത്. തീയിൽ നിന്ന് രക്ഷപ്പെടാൻ ബാത്ത്റൂമിൽ കയറിയ കുടുംബത്തെ ഫയർഫോഴ്സ് എത്തി രണ്ടാം നിലയിൽ നിന്ന് വെന്റിലേറ്റർ തകർത്താണ് പുറത്തെത്തിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ ഗുരുതരാവസ്ഥയിൽ കൊണ്ട് പോയിരുന്നു. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പഴയ ഫർണ്ണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഒരു വാഹനവും കത്തിനശിച്ചു. Content Highlights:fire accident at tripunithura


from mathrubhumi.latestnews.rssfeed https://ift.tt/3luNwS4
via IFTTT