Breaking

Sunday, October 3, 2021

സതാംപ്ടണെ തകര്‍ത്ത് ചെല്‍സി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്

സ്റ്റാംഫോർഡ് ബ്രിഡ്ജ്: സ്വന്തം മൈതാനത്ത് സതാംപ്ടണെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി ചെൽസി. ഒമ്പതാം മിനിറ്റിൽ തന്നെ ട്രെവോ ചലോബയിലൂടെ ചെൽസി മുന്നിലെത്തി. ഇതിനു പിന്നാലെ തിമോ വെർണറും ലുകാകുവും പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. 61-ാം മിനിറ്റിൽ ജെയിംസ് വാർഡ് പെനാൽറ്റിയിലൂടെ സതാംപ്ടണെ ഒപ്പമെത്തിച്ചു. സതാംപ്ടൺ താരം ലിവ്രമെന്റോയെ ചിൽവെൽ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. എന്നാൽ 77-ാം മിനിറ്റിൽ വാർഡ് ചുവപ്പു കാർഡ് കണ്ട് പുറത്തായത് സതാംപ്ടണ് തിരിച്ചടിയായി. പിന്നാലെ 84-ാം മിനിറ്റിൽ വെർണറും 89-ാം മിനിറ്റിൽ ചിൽവെലും സ്കോർ ചെയ്തതോടെ ചെൽസി മത്സരം സ്വന്തമാക്കുകയായിരുന്നു. Content Highlights: Chelsea got back to winning ways beating Southampton


from mathrubhumi.latestnews.rssfeed https://ift.tt/2Y9JoxJ
via IFTTT