ന്യൂയോർക്ക്: ലോകമെങ്ങും ആരാധകരുള്ള കോമിക് കഥാപാത്രം സൂപ്പർമാനെ സ്വവർഗാനുരാഗിയായി അവതരിപ്പിക്കുകയാണ് അമേരിക്കൻ പ്രസാദകക്കമ്പനി ഡി.സി. കോമിക്സ്. സൂപ്പർമാനായ ക്ലാർക്ക് കെന്റിന്റെയും പത്രപ്രവർത്തകയായ ലോയിസ് ലെയിന്റെയും മകൻ ജോൺ കെന്റാണ് പുതിയ സൂപ്പർമാൻ. പത്രപ്രവർത്തകനായ ജെയ് നാക്കമൂറയുമായി പ്രണയത്തിലാണ് കെന്റ്. ഇവർ തമ്മിൽ ചുംബിക്കുന്നതിന്റെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ജോൺ കെന്റ് തൻറെ വ്യക്തിത്വം കണ്ടെത്തുന്നുവെന്ന തലക്കെട്ടോടുകൂടിയ പത്രക്കുറിപ്പിലൂടെയാണ് തിങ്കളാഴ്ച ഡി.സി. ഇക്കാര്യം പ്രഖ്യാപിച്ചത്. 'സൺ ഓഫ് കാൾ എൽ' എന്ന് പേരുനൽകിയിട്ടുള്ള പരമ്പര നവംബർ ഒമ്പതിനാകും പുറത്തിറങ്ങുക. ശക്തനായ സൂപ്പർഹീറോയിൽ കൂടുതൽ പേർക്ക് തങ്ങളെത്തന്നെ കാണാൻ സാധിക്കുന്ന തരത്തിലാണ് അവതരണമെന്ന് പരമ്പരയുടെ തിരക്കഥാകൃത്ത് ടോം ടെയ്ലർ പറഞ്ഞു. കാട്ടുതീ നിയന്ത്രിക്കുന്നതും അഭയാർഥികളെ നാടുകടത്തുന്നതും ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളിൽ പരമ്പരയിൽ കെൻറ് ഇടപെടുന്നുണ്ട്. വാർനർ ബ്രദേഴ്സിന്റെ ഉപസ്ഥാപനമായ ഡി.സി. എന്റർടെയ്ൻമെൻറ്സിന്റെ കീഴിലുള്ള ഡി.സി. കോമിക്സിന്റെ നീക്കത്തിന് മികച്ച പിന്തുണയാണ് സാമൂഹികമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്നത്. നേരത്തേ ബാറ്റ്വുമണിനെയും ബാറ്റ്മാൻ പരമ്പരയിലെ റോബിനെയും ഡി.സി. സ്വവർഗാനുരാഗിയായി അവതരിപ്പിച്ചിരുന്നു. Content Highlights: DC Comics reveal that latest Superman character is bisexual
from mathrubhumi.latestnews.rssfeed https://ift.tt/3mIoTAG
via
IFTTT