തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോകുകയും തുടർന്ന് പിന്തുണ നൽകിയ സ്ഥാനാർഥിക്ക് േവാട്ട് കുറയുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി. തൃശ്ശൂർ ജില്ലാ ഘടകത്തിനെതിരേ നടപടി വേണമെന്ന് ആർ.എസ്.എസ്. ബി.ജെ.പി. സംസ്ഥാന ഘടകത്തിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയത് ഏറെ വിവാദമായിരുന്നു. അഭിഭാഷകകൂടിയായ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനുപിന്നിൽ ഒത്തുകളിയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നായിരുന്നു പാർട്ടി നിലപാട്.ഇതിനിടെ ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിക്ക് അനുകൂലമായി സുരേഷ് ഗോപി അഭിപ്രായപ്രകടനം നടത്തിയത് വീണ്ടും വിവാദത്തിനിടയാക്കി. ഇൗ ഘട്ടത്തിലാണ് വിഷയത്തിൽ ആർ.എസ്.എസ്. ഇടപെട്ടത്. പ്രശ്നപരിഹാരത്തിന് ഗുരുവായൂരിലെ ഡി.എസ്.ജെ.പി. സ്ഥാനാർഥി ദിലീപ് നായർക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എൻ.ഡി.എ. രംഗത്തുണ്ടായിരുന്നെങ്കിലും സ്ഥാനാർഥിക്ക് കിട്ടിയത് മുൻപ് ഇവിടെ എൻ.ഡി.എ. നേടിയതിന്റെ മൂന്നിലൊന്ന് േവാട്ട് മാത്രമായിരുന്നു. 19,268 വോട്ടാണ് കുറഞ്ഞത്. ഇൗ രണ്ട് കാര്യങ്ങളിലും ജില്ലാ ഘടകത്തിനോട് വിശദീകരണം തേടി നടപടി സ്വീകരിക്കാനാണ് ആർ.എസ്.എസ്. നിർദേശം.നടപടിക്ക് ആർ.എസ്.എസിനെ പ്രേരിപ്പിച്ചത് ഇൗയിടെ തൃശ്ശൂരിലുണ്ടായ കുഴൽപ്പണക്കടത്താണെന്നും സൂചനയുണ്ട്. കൊടകരയിൽ നിന്ന് കുഴൽപ്പണം വാഹനമടക്കം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാർട്ടിയുടെ ബന്ധം പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പാർട്ടിയുടെ തൃശ്ശൂരിലെ ചില പ്രധാനികൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3gZGove
via
IFTTT