Breaking

Tuesday, May 4, 2021

എയിംസിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി.ആര്‍.പിള്ള അന്തരിച്ചു

ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ആർ.പിള്ള (58) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ഇരുപത് ദിവസമായി എയിംസിലെ ഐസിയുവിൽ ആയിരുന്ന പിള്ള ഇന്നലെ രാത്രിയാണ് മരിച്ചത്. പുനലൂർ എളമ്പാൽ സ്വദേശി ആയ പിള്ള എയിംസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ വിവിധ തസ്തികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ-ലളിതാംബിക. മക്കൾ-പ്രിയ രാജ്, അനുശ്രീ രാജ്. മരുമകൻ-അരവിന്ദ് നായർ. പേരക്കുട്ടി-അനൈഷ നായർ. Content Highlights:AIIMS senior administrative officer G.R.Pillai passes away


from mathrubhumi.latestnews.rssfeed https://ift.tt/2RnQRpv
via IFTTT