ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും ആശുപത്രികൾ ഓക്സിജൻ നീതിപൂർവകമായി ഉപയോഗിക്കണമെന്നും കേന്ദ്രം. ഇക്കാര്യത്തിൽ നിരീക്ഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഡീഷണൽ സെക്രട്ടറി പിയൂഷ് ഗോയൽ ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം ആശുപത്രികൾ ഓക്സിജൻ ഉപയോഗിക്കേണ്ടത്. ലഭ്യത ഉയർത്താൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഉപയോഗം കൃത്യമായി നിരീക്ഷിക്കണം. ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പിയൂഷ് ഗോയൽ പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനം സഹകരിക്കണം. ഒരു സംസ്ഥാനത്തിന്റെയും ഓക്സിജൻ ആവശ്യം കേന്ദ്രം തള്ളിക്കളയില്ലെന്നും ഗോയൽ പറഞ്ഞു. Content Highlights:COVID 19 Oxygen
from mathrubhumi.latestnews.rssfeed https://ift.tt/3b01N3t
via
IFTTT